മുംബൈ: ഹോളിവുഡ് ചിത്രമായ ‘ഫിഫ്റ്റി ഷെയ്ഡ് ഓഫ് ഗ്രെ’യ്ക്ക് ഇന്ത്യ പ്രദര്‍ശനാനുമതി നിഷേധിച്ചു. ഇന്ത്യന്‍ സെന്സര്ബോര്ഡാണു പ്രദര്‍ശനാനുമതി നിഷേധിച്ചത്. ചിത്രത്തില്‍ അശ്ലീല രംഗങ്ങളും സംഭാഷണങ്ങളും ഉള്ളതിനാലാണു പ്രദര്‍ശനാനുമതി ലഭിക്കാതിരുന്നതെന്നു സെന്‍സര്‍ബോര്‍ഡ് അംഗങ്ങള്‍ സൂചിപ്പിച്ചു.
നേരത്തെ ഇന്തോനേഷ്യയും മലേഷ്യയും കെനിയയും ചിത്രത്തിനു പ്രദര്‍ശനാനുമതി നിഷേധിച്ചിരുന്നു.