ഹ്യുണ്ടായ് പ്രീമിയം സെഡാന് സൊണാറ്റയുടെ വില്പന നിര്‍ത്തി. വില്പന തീരെ കുറഞ്ഞതാണ് പിന്‍വലിക്കാന്‍ കാരണം. 2001ലാണ് ഹ്യുണ്ടായ് ലക്ഷ്വറി സെഡാന് ഗണത്തില്‍ സൊണാറ്റ അവതരിപ്പിച്ചത്. ആഗോളവിപണിയിലെ നാലാം തലമുറവാഹനമായിരുന്നു സൊണാറ്റ.
2005ല്‍ അടുത്ത ജനറേഷന് സൊണാറ്റ എംബറ വിപണിയിലെത്തി. പക്ഷേ രൂപകല്പനയോടു നെഗറ്റീവ് പ്രതികരണങ്ങളായിരുന്നു. 2009 ല്‍ പരിഷ്കരിച്ച സൊണാറ്റ ട്രാന്‍സ്ഫോം നിരത്തിലെത്തി. എന്നാല്‍ എതിരാളികള്‍ക്ക് മുന്നില്‍ മുട്ടുമടക്കി.
പിന്നീട് ഫ്ളൂയ്ഡിക് ശൈലിയിലെ ഡിസൈനുമായി സൊണാറ്റ 2012ല്‍ നിരത്തിലിറക്കി. മികച്ച പ്രതികരണമായിരുന്നു. കിടിലന്‍ ലുക്ക് മാത്രമല്ല, കാര്യക്ഷമതയുമുണ്ടായിരുന്നു. നേരത്തേയുണ്ടായ അബദ്ധങ്ങള്‍ ഒഴിവാക്കിയും പുതുതായി ഒട്ടേറെ പുതുമകള്‍ കൂട്ടിച്ചേര്‍ത്തും എക്സ്റ്റീരിയര്‍ കൂടുതല്‍ ലക്ഷ്വറിയാക്കി.
പക്ഷേ എംബറ, ട്രാന്‍സ്ഫോം മോഡലുകളൊഴികെയുള്ളവയില് ഡീസല്‍ വേരിയന്റില്ലാത്തത് തിരിച്ചടിയായി. അതേസമയം വെന്റിലേറ്റഡ് സീറ്റുകള്‍, സീറ്റ് വാമറുകള്‍, റെയിന്‍ സെന്‍സറുകള്‍, ഹെഡ് ലാമ്പ് വാഷര്‍ തുടങ്ങിയ ഫീച്ചറുകള്‍ ശ്രദ്ധേയമായിരുന്നു.
201 പി.എസ് ശക്തിയുള്ള 2.4 ലിറ്റര്‍ നാലു സിലിണ്ടര്‍ എന്ജിന് ആറു സ്പീഡ് മാനുവല്‍, ആറു സ്പീഡ് ഓട്ടോമാറ്റിക് വേരിയന്റുകളുള്ള കാറുകളാണ് ഇപ്പോള്‍ നിരത്തിലുള്ളത്.