ഹ്യൂണ്ടായി, ടിവിഎസ് വില്പന ഉയര്‍ന്നു

ന്യുഡല്‍ഹി: ഹ്യുണ്ടായി ഇന്ത്യയുടെ നവംബറിലെ വില്പനയില്‍ 8.7 ശതമാനത്തിന്റെ വളര്‍ച്ച. 54,011 യൂണിറ്റാണ് ഈ കാലയളവില്‍ കമ്പനി വിറ്റഴിച്ചത്. 2013 നവംബറില്‍ ഇത് 49,681 യൂണിറ്റായിരുന്നു. ഇന്ത്യയില്‍ നിന്നുള്ള കയറ്റുമതിയും വര്‍ധിച്ചിട്ടുണ്ട്. മുന്‍വര്‍ഷത്തെ 16,180 യൂണിറ്റില്‍നിന്നും 18,500 യൂണിറ്റായാണു വര്‍ധന.

അതേസമയം, ഇന്ത്യന്‍ ഇരുചക്രവാഹനനിര്‍മാതാക്കളായ ടിവിഎസ് മോട്ടോഴ്‌സിന്റെ നവംബറിലെ വളര്‍ച്ച 36 ശതമാനമാണ്. മുന്‍വര്‍ഷത്തെ 155,604 യൂണിറ്റുകള്‍ വിറ്റ സ്ഥാനത്ത് ഈ നവംബറില്‍ 210,979 യൂണിറ്റാണ് കമ്പനി വിറ്റഴിച്ചത്. കയറ്റുമതിയിലും കമ്പനി മികച്ച നേട്ടമുണ്ടാക്കി.

Top