ചൈനീസ് കമ്പനി ഹ്വാവേയ് 6,999 രൂപയുടെ ഹ്വാവെയ് ഓണര്‍ ഹോളി സ്മാര്‍ട്ട്ഫോണും 19,990 രൂപയുടെ ഓണര്‍ X1 ടാബുമാണ് ഫ്ളിപ്കാര്‍ട്ട് വഴി വില്പന ആരംഭിച്ചു. 7000 രൂപയില്‍ താഴെ വിലയുള്ള സ്മാര്‍ട്ട്ഫോണുകളുടെ ലോകത്ത് ഇരിപ്പുറപ്പിക്കുകയാണ് ഹ്വാവെയ്യുടെ ലക്ഷ്യം. ഷിയോമി റെഡ്മി വണ്‍ എസ്, മോട്ടോ ഇ, ആന്‍ഡ്രോയിഡ് വണ്‍ ഫോണുകള്‍ എന്നിവയാണ് പ്രധാന എതിരാളികള്‍.
720×1280 പിക്സല്‍ റസലൂഷനുള്ള അഞ്ച് ഇഞ്ച് ഹൈ ഡെഫനിഷന്‍ ഐപിഎസ് സ്ക്രീന്‍ ഒരു ഇഞ്ചില്‍ 294 പിക്സല്‍ വ്യക്തത നല്‍കും. ഒരു ജി.ബി റാം, 1.3 ജിഗാഹെര്‍ട്സ് നാലുകോര്‍ പ്രോസസര്‍, എല്‍ഇഡി ഫ്ളാഷുള്ള എട്ട് മെഗാപിക്സല്‍ പിന് കാമറ, രണ്ട് മെഗാപിക്സല്‍ മുന്‍ കാമറ, 32 ജി.ബി വരെ കൂട്ടാവുന്ന 16 ജി.ബി ഇന്േറണല് മെമ്മറി, ആന്‍ഡ്രോയിഡ് 4.4 കിറ്റ്കാറ്റ് ഓപറേറ്റിങ് സിസ്റ്റത്തിനൊപ്പം ഇമോഷന് യൂസര്‍ ഇന്റര്‍ഫേസ്, 2000 എം.എ.എച്ച് ബാറ്ററി, ബ്ളൂടൂത്ത് 4.0, വൈ ഫൈ, മൈക്രോ യു.എസ്.ബി, ത്രീജി, ഇരട്ട സിം എന്നിവയാണ് വിശേഷങ്ങള്‍.
സിമ്മിട്ട് സ്മാര്‍ട്ട്ഫോണ്‍ പോലെ ഉപയോഗിക്കാവുന്ന ടാബാണിത്. 1920×1200 പിക്സല്‍ റസലൂഷനുള്ള അഞ്ച് ഇഞ്ച് ഫുള്‍ ഹൈ ഡെഫനിഷന്‍ എല്‍ടിപിഎസ് സ്ക്രീന്‍ ഒരു ഇഞ്ചില്‍ 294 പിക്സല്‍ വ്യക്തത നല്‍കും.
രണ്ട് ജി.ബി റാം, 1.6 ജിഗാഹെര്‍ട്സ് നാലുകോര്‍ പ്രോസസര്‍, ഹൈബ്രിഡ് ഇന്‍ഫ്രാറെഡ് ഫ്ളാഷുള്ള 13 മെഗാപിക്സല്‍ പിന് കാമറ, അഞ്ച് മെഗാപിക്സല്‍ മുന്‍ കാമറ, 32 ജി.ബി വരെ കൂട്ടാവുന്ന 16 ജി.ബി ഇന്േറണല് മെമ്മറി, പഴയ ആന്‍ഡ്രോയിഡ് 4.2 ജെല്ലിബീന്‍ ഓപറേറ്റിങ് സിസ്റ്റത്തിനൊപ്പം ഇമോഷന് 2.0 യൂസര്‍ ഇന്റര്‍ഫേസ്, 5000 എം.എ.എച്ച് ബാറ്ററി, ബ്ളൂടൂത്ത് 4.0, വൈ ഫൈ, ഫോര്‍ജി എല്‍ടിഇ, ത്രീജി, ഇരട്ട സിം, വെള്ള നിറം എന്നിവയാണ് വിശേഷങ്ങള്‍.